Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിൻറെ പ്രിയ താരം ശോഭനയെക്കുറിച്ചുള്ള വിശേഷങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, പുതുതായി താരം ആരാധകർക്കായി പങ്കുവച്ച ഡാൻസ് വീഡിയോയ്ക്ക് ഒരു സവിശേഷത കൂടിയുണ്ട്. ഇൻസ്റ്റഗ്രാമിന് പുതുമുഖം കൂടിയായ ശോഭനയുടെ മകളാണ് നടിയുടെ ഡാൻസ് ക്യാമറയിലാക്കിയിരിക്കുന്നത്. ശോഭന തൻറെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്.വീഡിയോ പകർത്തിയ കുട്ടി വീഡിയോഗ്രാഫറുടെ കഴിവിനെക്കുറിച്ചാണ് ആരാധകർ പറഞ്ഞത്. കഴിവുള്ളയാൾ തന്നെയാണ് വീഡിയോയും പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ സജീവമായ ശോഭന ആരാധകരുടെ കമന്റുകൾക്കും മറുപടി നൽകിയിരുന്നു. നൃത്ത കുടുംബത്തിൽ നിന്നുമായിരുന്നു ശോഭനയുടെ വരവ്. അമ്മായിമാരായ ലളിത-പത്മിനി-രാഗിണിമാരുടെ അതേ പാതയായിരുന്നു അനന്തരവളും പിന്തുടർന്നത്. അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തത്തിൽ സജീവമായിരുന്നു താരം. കലാർപ്പണയെന്ന നൃത്തവിദ്യാലയത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.

Readers Comment

Add a Comment