Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:38 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനപ്രിയ ബാലസാഹിത്യ വാരികയായ ബാലമംഗളത്തിന് 40 വയസ് തികയവെ ഓർമ്മകൾ പങ്കുവെച്ച് മംഗളം എഡിറ്റർ ഇൻ ചീഫ് സാബു വർഗീസ്. മംഗളം വാരികയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് 1981 ജൂൺ ഒന്ന് മുതൽ ബാലമംഗളം പ്രസിദ്ധീകരിച്ചുതുടങ്ങാൻ പിതാവ് എം സി വർഗീസിന് പ്രചോദനമായതെന്ന് സാബു വർഗീസ് പറഞ്ഞു. കേവലം 18 ആം വയസിൽ അദ്ദേഹം എന്നെ ബാലമംഗളത്തിന്റെ മാനേജിങ് എഡിറ്റർ പദവിയിലേക്ക് കൈ പിടിച്ചു കയറ്റി. അന്ന് പ്രസിദ്ധ നോവലിസ്റ്റ് ഏറ്റുമാനൂർ ശിവകുമാർ ആയിരുന്നു എഡിറ്റർ. അവിടെ നിന്നങ്ങോട്ട് സ്ഥാപനത്തിന്റെ വളർച്ചയുടെ പടവുകളിൽ ഒപ്പം നിൽക്കാൻ സാധിച്ചെന്നും സാബു വർഗീസ് പറഞ്ഞു.

ഞാൻ മംഗളത്തിൽ ഒരു ഔദ്യോഗിക പദവിയിൽ എത്തിയിട്ട് ഈ ജൂൺ മാസത്തിൽ 40 വയസ് തികയുന്നു.

സാബു വർഗീസ്
ബാലമംഗളം ആദ്യ ലക്കം എഡിറ്റോറിയൽ പേജിന്റെ ചിത്രവും സാബു വർഗീസ് ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘മറ്റനേകം ബാലപ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ പോലും ബാലമംഗളം അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു രീതി അവലംബിക്കുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം.’ എന്നും എഡിറ്റോറിയലിലുണ്ട്. 40 വർഷത്തിന് മുൻപിറങ്ങിയ ബാലമംഗളം ആദ്യ ലംഘത്തിന്റെ വില ഒന്നര രൂപയാണ്.


സാബു വർഗീസിന്റെ കുറിപ്പ്

“ഔദ്യോഗിക പദവിയിൽ 40 വർഷം

മംഗളം വാരിക കേരളീയ വായനാ സമൂഹത്തിലെ നിറസാന്നിധ്യമായിരുന്ന കാലം. ആ വിജയം നൽകിയ പ്രചോദനം ആവാം 1981 ജൂൺ 1 ന് എന്റെ പിതാവ് ശ്രീ. എം സി വർഗീസ് ബാലമംഗളം എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അങ്ങനെ കേവലം 18 ആം വയസിൽ അദ്ദേഹം എന്നെ ബാലമംഗളത്തിന്റെ മാനേജിങ് എഡിറ്റർ പദവിയിലേക്ക് കൈ പിടിച്ചു കയറ്റി. അന്ന് പ്രസിദ്ധ നോവലിസ്റ്റ് ഏറ്റുമാനൂർ ശിവകുമാർ ആയിരുന്നു എഡിറ്റർ.

അവിടെ നിന്നങ്ങോട്ട് സ്ഥാപനത്തിന്റെ വളർച്ചയുടെ പടവുകളിൽ ഒപ്പം നിൽക്കാൻ സാധിച്ചു. കന്നട മംഗള, ബാല മംഗള, ഗിളി വണ്ടു, കന്യക, മംഗളം ദിനപത്രം, മംഗളം ഓൺലൈൻ, ആരോഗ്യ മംഗളം, ജ്യോതിഷ ഭൂഷണം, സിനിമാ മംഗളം…എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗ ഭാക്കായി. പിന്നീട് ചീഫ് എഡിറ്ററും ചെയർ മാനുമായി. ഞാൻ മംഗളത്തിൽ ഒരു ഔദ്യോഗിക പദവിയിൽ എത്തിയിട്ട് ഈ ജൂൺ മാസത്തിൽ 40 വയസ് തികയുന്നു. ഇത്തരം ഒരു അവസരം നൽകിയ ജഗദീശ്വരനും പിതാവിനും, എല്ലാക്കാലത്തും എനിക്കൊപ്പം നിന്ന സഹപ്രവർത്തകർക്കും ഏജന്റുമാർക്കും പരസ്യ ദാതാകൾക്കും സർവോപരി വായനക്കാർക്കും എന്റെ ഹൃദയം ഗമമായ നന്ദി. നിങ്ങളായിരുന്നു എക്കാലവും മംഗളത്തിന്റെ ശക്തി. ആ കൂട്ടായ്മയിൽ ചെറുതെങ്കിലും സുപ്രധാനമായ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞു എന്നത് കൃതാർത്ഥതയോടെ ഓർക്കുന്നു. ബാലമംഗളം ആദ്യ ലക്കത്തിന്റെ എഡിറ്റോറിയൽ ഇതോടൊപ്പം.“

Readers Comment

Add a Comment