Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒഎൻവി പുരസ്‌കാരത്തിന് തമിഴ് കവി വൈരമുത്തുവിനെ തെരഞ്ഞെടുത്തതിൽ രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി. മുൻകാലങ്ങളിൽ എം.ടി, സുഗതകുമാരി, അക്കിത്തം, ലീലാവതി എന്നിവരെ പോലുള്ള പ്രതിഭകൾക്ക് നൽകിയ അംഗീകാരം ലൈംഗികാരോപണക്കേസിൽ ഉൾപ്പെട്ട ഒരാൾക്ക് നൽകുന്നതിനെ അപലപിക്കുന്നുവെന്ന് വനിത ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഒഎൻവി തൻറെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും സംഘടന അഭ്യർഥിച്ചു.

ഡബ്ല്യുസിസിയുടെ പോസ്റ്റ്

ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിനായി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തിരഞ്ഞെടുത്ത തീരുമാനത്തെ ഡബ്ല്യുസിസി ശക്തമായി അപലപിക്കുന്നു. മുൻവർഷങ്ങളിൽ ശ്രീ എം.ടി വാസുദേവൻ നായർ, ശ്രീമതി സുഗത കുമാരി ടീച്ചർ, മഹാകവി അക്കിത്തം, ശ്രീമതി എം. ലീലാവതി എന്നിങ്ങനെ സാഹിത്യത്തിലെ അതുല്യ വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.മലയാളിയുടെ ഭാവനയെയും വിപ്ലവസങ്കൽപ്പങ്ങളെയും ആഴത്തിൽ സ്വാധീനിച്ച കവിയായിരുന്നു ശ്രീ ഒ.എൻ.വി. കുറുപ്പ്. തൻറെ പ്രവർത്തനമേഖലയിലും ഒരു വ്യക്തി എന്ന നിലയിലും മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും ഉയർത്തിപ്പിടിച്ച ശ്രീ ഒ.എൻ.വി. കുറുപ്പ് സഹപ്രവർത്തകർക്കും വായനക്കാർക്കും ഒരുപോലെ ആരാധ്യനായിരുന്നു.2018 ഇൽ ആരംഭിച്ച #ഇന്ത്യൻ മീടൂ മൂവ്‌മെൻറിൻറെ ഭാഗമായി വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളുമായി 17 സ്ത്രീകളാണ് മുന്നോട്ടുവന്നത്- ഇതിൽ ഭൂരിഭാഗവും തൊഴിലിടങ്ങളിൽ നടന്ന അതിക്രമങ്ങളാണ്. ലൈംഗിക അതിക്രമങ്ങൾ നടത്തിയ നിരവധി ആളുകളെ തുറന്ന് കാട്ടുക വഴി, ലോകമെമ്പാടും നിർണായകമായ പല മാറ്റങ്ങളാണ് #മീടൂ മൂവ്മെൻറ് കൊണ്ടുവന്നത്. തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പോഷ് ആക്‌ട് 2013 അടക്കമുള്ള നിയമങ്ങൾ സിനിമ മേഖലയിൽ പ്രാവർത്തികമാവാനും കാരണമായത് #മീടൂ വെളിപ്പെടുത്തലുകളാണ്.

Readers Comment

Add a Comment