Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടികർ സംഘത്തിലെ അംഗങ്ങൾക്ക് സഹായമെത്തിച്ച് നടൻ ശിവകാർത്തികേയനും നടി ഐശ്വര്യ രാജേഷും. സംഘടനാ അധികൃതർ ആവശ്യക്കാരായ അംഗങ്ങൾക്ക് സഹായമെത്തിക്കാൻ നടീനടൻമാരോട് അഭ്യർത്ഥിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സഹായവുമായി ഇരുവരും രംഗത്തെത്തിയത്. നടീ നടൻമാർ നൽകുന്ന പണം നടികർ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോവുന്നത്.

ഒരു ലക്ഷം രൂപയാണ് ശിവകാർത്തികേയൻ സംഭാവന ചെയ്തത്. ഐശ്വര്യ അമ്പതിനായിരം രൂപയും നൽകി. ഇവർക്ക് പുറമെ നടി ലത(25,000), നടൻ വിഗ്‌നേഷ് (10,000) എന്നിവരും സംഭാവന ചെയ്തു.നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐശ്വര്യ ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സംസ്ഥാന സർക്കാരിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.തുടർന്ന് താരങ്ങൾ സംഭാവനയുമായി രംഗത്ത് എത്തി. തമിഴകത്തിന്റെ തല അജിത്ത് 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. സൂര്യ, കാർത്തി എന്നിവരും സംഭാവനകൾ നൽകിയിരുന്നു.

 

Readers Comment

Add a Comment