Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിൻറെ ജനപ്രിയഗായകൻ എം.ജി ശ്രീകുമാറിന് ഇന്ന് 64-ാം ജന്മദിനം.മലയാളത്തിന് ഒട്ടേറെ ഹിറ്റ് ​ഗാനങ്ങൾ സമ്മാനിച്ച ​ഗായകന്റെ ജന്മദിനം ഇത്തവണ വീട്ടിൽ തന്നെയാണ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് എം.ജി ശ്രീകുമാർ ജനിച്ചത്. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാർ ഗോപാലൻ . ഹരികഥാ കലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ.എന്നാൽ, ഇവരാരുടെയും പെരുമ എം.ജി ശ്രീകുമാറിൻറെ വിജയയാത്രയുടെ ഘടകങ്ങളായിരുന്നില്ല. ഗായകനായി പേരെടുക്കുമ്പോൾ തന്നെ സംഗീതസംവിധാനത്തിലേക്കും തിരിഞ്ഞു. പെരുമ്പാവൂർ ജി. രവീന്ദ്രനാഥുമായി ചേർന്ന് താണ്ഡവം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകി. "ഹിമഗിരി നിരകൾ പൊൻതുടികളിലിളകി..." എന്ന ഗാനം ഗായകനായും എം.ജിക്ക് പ്രശംസ നേടിക്കൊടുത്തു. വളരെ പ്രയാസമേറിയതും മലയാള സിനിമയിൽ വിരളമായി ഉപയോഗിക്കുന്നതുമായ സാരമതി എന്ന രാഗമായിരുന്നു ഹിമഗിരി നിരകളിലുണ്ടായിരുന്നത്. അതിനാൽ തന്നെ സംഗീതനിരൂപകരും ആസ്വാദകരുമെല്ലാം ആലാപനത്തിന് ദേശീയ അവാർഡിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും ചിത്രത്തിലെ "ചാന്തുപൊട്ടും ചങ്കേലസ്സും" ഗാനത്തിനാണ് അദ്ദേഹത്തിന് വീണ്ടും ദേശീയ അവാർഡ് ലഭിച്ചത്.

Readers Comment

Add a Comment