Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകമെമ്പാടുമുള്ള ആരാധകർ നെഞ്ചിലേറ്റിയ വെബ് സീരീസ് മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു. അലെക്‌സ് പിന സംവിധാനം ചെയ്ത ഈ സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളായിട്ടാണ് മണി ഹീസ്റ്റ് എത്തുക.മണി ഹീസ്റ്റിന്റെ അവസാന സീസണാകും ഇത്. ആദ്യ വോള്യം സെപ്റ്റംബർ മൂന്നിനും രണ്ടാം വോള്യം ഡിസംബർ മൂന്നിനുമാണ് റിലീസ് ചെയ്യുക.

അഞ്ച് എപ്പോസോഡുകൾ വീതമായിട്ടായിരിക്കും ഓരോ വോള്യവും. ഡേറ്റ് പ്രഖ്യാപിച്ചിട്ടുള്ള ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഈ സീരിസ് ആദ്യം ഒരുക്കിയത് സ്‌പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു. തുടർന്ന് ഈ സീരിസ് നെറ്റ്ഫ്‌ലിക്‌സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്ഫ്‌ലിക്‌സ് ഒറിജിനൽ സീരിസായി കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്തു. അവസാന സീസണാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്.

Readers Comment

Add a Comment