Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റർ പ്രഫുൽ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങൾക്കെതിരെ സിനിമാ- സാംസ്‌കാരിക മേഖലകളിൽ നിന്നും രാഷ്ട്രീയനേതാക്കളിൽ നിന്നും വിമർശനങ്ങളും ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ ശബ്ദവും ഉയരുകയാണ്.
ജീവിതത്തിലെ ഏതാണ്ട് ഭൂരിഭാഗം ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നും അവർക്ക് വേണ്ടി ശബ്ദമുയർത്തേണ്ട സമയമാണിതെന്നും നടൻ സലിം കുമാർ പറഞ്ഞു.ഇന്ന് മിണ്ടാതിരുന്നാൽ നാളെ നിങ്ങൾക്കിത് സംഭവിക്കുമ്പോൾ ആരും കാണില്ലെന്ന പാസ്റ്റർ മാർട്ടിൻ നിമോളറുടെ വാക്കുകൾ കുറിച്ചുകൊണ്ടാണ് സലിം കുമാർ പ്രതികരിച്ചത്.
സലിം കുമാറിന്റെ കുറിപ്പ്
‘അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.പിന്നീടവർ തൊഴിലാളികളെ തേടി വന്നുഅപ്പോഴും ഞാൻ ഭയപ്പെട്ടില്ല,കാരണം ഞാനൊരു തൊഴിലാളി അല്ല. പിന്നീടവർ ജൂതൻമാരെ തേടി വന്നു. അപ്പോഴും ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു.അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.’- ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്ഥിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.
ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക,’ സലിം കുമാർ ഫേസ്ബുക്കിൽ പറഞ്ഞു.
ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണകുമാർ.ലോകം മുഴുവൻ ഒരു സൂക്ഷ്മാണുവിന്റെ പിടിയിൽ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഇങ്ങനെയൊരു പ്രവർത്തി ചെയ്യാൻ സാധിത്തുന്നത്.ഇപോൾ അവിടത്തുകാരോട് കാണിക്കുന്നത് ക്രൂരതയാണ്. കരയെന്നാൽ അവർക്ക് കേരളമാണെന്നും ഒപ്പം നിൽക്കണമെന്നും സിത്താര കൃഷ്ണകുമാർ പറയുന്നു.
സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്
ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി. ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല. കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും.
കരയെന്നാൽ അവർക്ക് കേരളമാണ്. ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും.
ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്. ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു.
ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി സിത്താര കൃഷ്ണകുമാർ.
30.82°C








