Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ബോളിവുഡ് താരം സോനു സൂദ് ആന്ധ്രാപ്രദേശിലെ നെല്ലൂരിലും കുർണൂലിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നു. നെല്ലൂർ ജില്ല ആശുപത്രിയിലും കുർനൂൽ സർക്കാർ ആശുപത്രിയിലും ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുകയെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ഇനി രാജ്യത്തെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.
ജൂൺ മാസത്തിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്സിജൻ പ്ലാന്റുകളിൽ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് സോനു സൂദ് അറിയിച്ചു.