Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തെന്നിന്ത്യൻ താരം നയൻതാര കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. സംവിധായകനും നയൻതാരയുടെ സുഹൃത്തുമായ വിഘ്‌നേശ് ശിവനൊപ്പമാണ് താരം വാക്‌സിൻ സ്വീകരിക്കാൻ എത്തിയത്. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്‌സിൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ വിഘ്‌നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
‘ദയവായി എല്ലാവരും വാക്‌സിൻ എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരെ പോരാടണ’മെന്നുമുള്ള കുറിപ്പോടെയാണ് വിഘ്‌നേശ് ശിവൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയൻതാരയുടെ പുതിയ പ്രോജക്ട്. ഇതിന് പുറമേ വിഘ്‌നേശ് ശിവൻ ഒരുക്കുന്ന കാത്തു വാക്കുല രണ്ട് കാതലിലും നയൻസ് വേഷമിടുന്നുണ്ട്.
24.92°C








