Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:37 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിനെ പ്രശംസിച്ച് ബോളീവുഡ് സംവിധായകൻ ഹൻസൽ മേത്ത. ശക്തമായ ചിത്രമാണ് നായാട്ട്. ഉദ്വേഗജനകവും സൂക്ഷമമായ കഥാപാത്ര സൃഷ്ടികൊണ്ടും മികവുറ്റ ചിത്രം. നല്ല സംവിധാനവും അഭിനയവും കാഴ്ച്ചവെച്ചിരിക്കുന്ന സിനിമ എല്ലാവരും കണ്ടുനോക്കണമെന്ന് ഹൻസൽ മേത്ത ട്വിറ്ററിൽ കുറിച്ചു.

തിയേറ്റർ റിലീസായി എത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഒ.ടി.ടിയിൽ പ്രദർപ്പിച്ച് തുടങ്ങിയത്. നെറ്റ്ഫ്‌ലിക്‌സിൽ എത്തിയതോടെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് എത്തികൊണ്ടിരിക്കുന്നത്. ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി വരുന്ന പൊലീസ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഷാഹി കബീർ ആണ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം.

Readers Comment

Add a Comment