Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:51 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒന്നര വർഷത്തിനു ശേഷമാണ് ഒരു സൽമാൻ ഖാൻ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രഭുദേവയുടെ സംവിധാനത്തിൽ ഈദ് റിലീസ് ആയെത്തിയ ആക്ഷൻ ചിത്രം ‘രാധെ’. കൊവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് റിലീസ് (തിയറ്ററുകളിലും ഒടിടിയിലും ഒരേ ദിവസം റിലീസ് ചെയ്യുന്ന രീതി) ആയിരുന്നു ചിത്രം.

ന്യൂസിഡൻഡ്, ഓസ്‌ട്രേലിയ അടക്കം പല വിദേശ മാർക്കറ്റുകളിലും തിയറ്റർ റിലീസ് ആയിരുന്ന ചിത്രം ഇന്ത്യയിൽ ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തിയത്. സീ 5ന്റെ പേ പെർ വ്യൂ മാതൃകയായ സീ പ്ലെക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.249 രൂപയാണ് ടിക്കറ്റ് ഒന്നിന് സീ 5 ഈടാക്കിയത്. റിലീസ് ദിനത്തിൽ തന്നെ 42 ലക്ഷത്തിലധികം കാഴ്ചകൾ ചിത്രത്തിന് ലഭിച്ചതായാണ് സീ സ്റ്റുഡിയോസ് പുറത്തുവിട്ട വിവരം. ഇതുവഴി 100 കോടിയിലേറെ വരുമാനം നേടിയതായി അനൗദ്യോഗിക വിവരവുമുണ്ട്.

അതേസമയം റിലീസിനു പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിൽ അസംതൃപ്തി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. 249 രൂപ ഒരു മിതമായ നിരക്ക് ആയിരുന്നിട്ടും പൈറേറ്റഡ് സൈറ്റുകൾ ചിത്രം സ്ട്രീം ചെയ്യുകയാണെന്ന് സൽമാൻ പരാതിപ്പെടുന്നു. ഇത് ഗൗരവതരമായ കുറ്റമാണെന്നും നടപടി ഉണ്ടാവുമെന്നും താരം പറയുന്നു.

‘ഒരു കാഴ്ചയ്ക്ക് 249 രൂപ എന്ന മിതമായ നിരക്കിലാണ് ഞങ്ങളുടെ സിനിമ രാധെ ഞങ്ങൾ നിങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. എന്നിരിക്കിലും പൈറേറ്റഡ് സൈറ്റുകൾ ചിത്രം നിയമവിരുദ്ധമായി പ്രദർശിപ്പിക്കുകയാണ്. ഇത് ഗൗരവതരമായ കുറ്റമാണ്.

ഈ പൈറേറ്റഡ് സൈറ്റുകൾക്കെതിരെ സൈബർ സെൽ നടപടി എടുക്കുകയാണ്. ദയവായി പൈറസിയിൽ ഒപ്പം ചേരാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങൾക്കെതിരെയും നടപടി ഉണ്ടാവും. സൈബർ സെല്ലുമായി ബന്ധപ്പെട്ട നടപടികളുടെ നൂലാമാലകളിലേക്ക് നിങ്ങൾ എത്തിച്ചേരുമെന്ന് ദയവായി മനസിലാക്കുക’, എന്നാണ് ട്വിറ്ററിൽ സൽമാൻ പങ്കുവച്ച കുറിപ്പ്.

ദിഷ പടാനി നായികയാവുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രമായെത്തുന്നത് രൺദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.  

Readers Comment

Add a Comment