Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജൻ പി.ദേവിൻറെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവിൻറെ ഭാര്യ പ്രിയങ്കയുടെ മരണം ഗാർഹിക പീഡനം മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. ബുധനാഴ്‌ചയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ സ്വന്തം വീട്ടിൽ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിന്ന് ഏറ്റ ഗാർഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.ആഭരണങ്ങൾ മുഴുവൻ വിറ്റ ശേഷം പ്രിയങ്കയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് ഉണ്ണി രാജൻ പി ദേവിൻറെ പതിവായിരുന്നുവെന്നും ഇത് ലഭിക്കാതായതോടെയാണ് പ്രിയങ്കയെ അങ്കമാലിയിലെ വീട്ടിൽ നിന്നും ഇയാൾ അടിച്ചിറക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രശ്‌നങ്ങൾ വീട്ടിൽ അറിയിക്കാതിരുന്ന പ്രിയങ്ക പുറത്താക്കിയപ്പോഴാണ് കുടുംബത്തെ വിവരം അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ഭർത്താവ് ഉണ്ണിയ്‌ക്കെതിരെ ചൊവ്വാഴ്‌ച പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.ശരീരത്തിൽ കടിച്ചതിൻറെയും അടിയേറ്റതിൻറെയും പാടുകളുടെ ചിത്രങ്ങളും പരാതിക്കൊപ്പം നൽകിയിരുന്നു. മർദിക്കുന്ന ദൃശ്യങ്ങളും കൈമാറിയിരുന്നു. കേസുമായി മുന്നോട്ട് പോകാനായിരുന്നു പ്രിയങ്കയുടെ തീരുമാനം. എന്നാൽ ഭീഷണിപ്പെടുത്തിയുള്ള ഒരു ഫോൺ കോളിനെ തുടർന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രിയങ്കയുടെ മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
28.31°C








