Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ ബാലയ്ക്കെതിരെ വിമർശനവുമായി മുൻ ഭാര്യയും ​ഗായികയുമായ അമൃത സുരേഷ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള ഫോൺ കോളിന്റെ ഓഡിയ ലീക്കായതോടെയാണ് അമൃത സുരേഷ് തന്നെ തന്റെ ഭാ​ഗം ന്യായീകരിച്ച് രം​ഗത്തുവന്നിരിക്കുന്നത്. നടൻ ബാല തനിക്കും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അവർ പറഞ്ഞു . മകളെ കാണാൻ അനുവദിക്കുന്നില്ലെന്നും മകളോട് സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും മകൾക്ക് കോവിഡാണെന്നുമൊക്കെ ഒരു ഒാൺലൈൻ മാധ്യമത്തിന്റെ സഹായത്തോടെ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അമൃത വിഷമത്തോടെ തന്റെ ഇൻസ്റ്റാ​ഗ്രാം
അക്കൗണ്ടിലൂടെ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.  ഒരു കുഞ്ഞിനെക്കുറിച്ചാണ് ഈ അസത്യം പ്രചരിപ്പിച്ചിരിക്കുന്നത്, അമ്മ എന്ന നിലയിൽ എനിക്കത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും അമൃത പറയുന്നു.കാൾ ലീക്ക് ചെയ്ത ആളുകൾ മുഴുവൻ സംഭാഷണവും എന്തുകൊണ്ട് ലീക്ക് ചെയ്തില്ലെന്നും അമൃത ചോ​ദിക്കുന്നു. ഇന്നലെയാണ് സംഭവം. രണ്ട് തവണയാണ് ബാല എന്നെ വിളിച്ചത്. അതിൽ ആദ്യം വിളിച്ചു മകളെ വിഡിയോകോളിൽ കാണണം എന്ന് പറഞ്ഞപ്പോൾ താൻ പുറത്ത് ആണെന്നും അമ്മ വീട്ടിലുണ്ട് അമ്മയെ വിളിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു. അമ്മയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്ന് പറഞ്ഞു. തന്നെ വിളിക്കുന്നതാണ് ലീക്ക് ആയ ഓഡിയോയിൽ ഉള്ളത്. അതിൽ അമ്മ ചിലപ്പോൾ കിടക്കുന്നത് കൊണ്ടായിരിക്കും ഫോൺ എടുക്കാത്തത് എന്ന് പറയുന്നുണ്ട്. താൻ കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ നിന്നു മാറി നിൽക്കുകയായിരുന്നു. താൻ പുറത്താണ് എന്ന് പറഞ്ഞാൽ അതിന്റെ അർഥം ആരുടെയെങ്കിലും കൂടെയാണ് എന്നല്ല. ആ ഫോൺ കോൾ കഴിഞ്ഞു താൻ വീട്ടിൽ അമ്മയെ വിളിച്ചു പറഞ്ഞു, അമ്മയും അവന്തികയും കൂടെ ബാല ചേട്ടന്റെ കോൾ വെയിറ്റ് ചെയ്തു ഏറെ നേരം കാത്തിരുന്നു. കുറേ തവണ ഞാൻ ബാലച്ചേട്ടന്റെ ഫോണിൽ വിളിച്ചിട്ട് ആരും എടുത്തില്ലെന്നും അമൃത വിഡിയോയിൽ പറയുന്നു.

 

Readers Comment

Add a Comment