Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:27 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് വെറും ജലദോഷപ്പനിയാണെന്ന് സിസ്സാരവത്കരിച്ചുകൊണ്ടുള്ള നടി കങ്കണ റണാവതിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. കഴിഞ്ഞ ദിവസം കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് താരം പങ്കുവച്ച കുറിപ്പിലാണ് കോവിഡിനെക്കുറിച്ച് തെറ്റായ പരാമർശങ്ങൾ അടങ്ങിയിരുന്നത്.

‘കുറച്ച് ദിവസങ്ങളായി ഞാൻ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകൾ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു. ഹിമാചലിലേക്ക് പോകാൻ തീരുമാനിച്ച സമയമായിരുന്നതിനാൽ കഴിഞ്ഞ ദിവസം ഞാൻ ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. ഞാനിപ്പോൾ ക്വാറന്റീനിൽ ആണ്. ഈ വൈറസ് എന്റെ ശരീരത്തിൽ പാർട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്, നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാം. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം ‘, എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.

എന്നാൽ ഇതിനെതിരെ താരം പ്രതികരിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ എല്ലാവരും മുതലാളിത്തത്തിന്റെ ഇരകളാണെന്ന് പറയുന്ന കങ്കണ തന്നെ ഈ പ്ലാറ്റ്ഫോം ഒരിക്കലും ആകർഷിച്ചിട്ടില്ലെന്നും ഇവിടെ നിരോധിക്കപ്പെടാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അത് ഒരു ബഹുമതിയായി കണക്കാക്കുമെന്നും കുറിക്കുന്നു.

Readers Comment

Add a Comment