Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ‘രാ’ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ സ്‌നീക് പീക്ക് വീഡിയോ പുറത്തിറങ്ങി. ഭയം നിറഞ്ഞ് വീടിനുള്ളിൽ അടഞ്ഞു കഴിയേണ്ടിവരുന്ന അവസ്ഥ ഇപ്പോൾ അപരിചിതമല്ല. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെയാണ് രാ വെള്ളിത്തിരയിൽ എത്തിക്കുന്നത്.

തമിഴിൽ ‘ബ്രഹ്മപുരി’ എന്ന ഹൊറർ ചിത്രവും, റിലീസിന് തയ്യാറെടുക്കുന്ന ‘സണ്ടളർകർ’ എന്ന ത്രില്ലർ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരൺ മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. പൃഥ്വിരാജ് നായകനായ ഹൊറർ ചിത്രം ‘എസ്ര’യുടെ സഹരചയിതാവായ മനു ഗോപാലാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഒലാല മീഡിയയുടെ ബാനറിൽ അബീൽ അബൂബേക്കറാണ് ‘രാ’ യുടെ നിർമ്മാതാവ്.‘നൈറ്റ്ഫാൾ പാരനോയ’ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന ‘രാ’ പാട്ടും ഡാൻസും കോമഡിയും ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

Readers Comment

Add a Comment