Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തമിഴിലെ പ്രശസ്ത ഹാസ്യനടൻ പാണ്ഡു അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് താരത്തിൻറെ മരണം. എഴുപത്തി നാല് വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയാണ് താരം മരണത്തിന് കീഴടങ്ങിയത്.പാണ്ഡുവിൻറെ ഭാര്യ കുമുദയ്‌ക്കും കൊവിഡ് പോസിറ്റീവാണ്. ഭാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. അജിത്തിനൊപ്പം കാതൽ കോട്ടൈ, വിജയ് ചിത്രം ഗില്ലി, പോക്കിരി, സിങ്കം, നടികർ, അറിവ്മണി, ഉന്നൈ നിനയ്‌ത്ത്, എന്നവളേ, ജോഡി തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ ഹാസ്യകഥാപാത്രങ്ങളായും സഹതാരമായും തിളങ്ങിയിട്ടുണ്ട്. 1970ൽ പുറത്തിറങ്ങിയ മാനവൻ ആണ് നടൻറെ ആദ്യ ചിത്രം.അഭിനയത്തിന് പുറമെ ലോഗോ ഡിസൈനർ കൂടിയായിരുന്ന പാണ്ഡുവാണ് എംജിആറിൻറെ നിർദേശത്തിൽ എഐഎഡിഎംകെയുടെ ലോഗോ രൂപകൽപന ചെയ്തത്. തമിഴ് നാട് ടൂറിസത്തിൻറെ ലോഗോയും അദ്ദേഹത്തിൻറെ സൃഷ്ടിയാണ്. തങ്ങളുടെ പ്രിയസുഹൃത്തിൻറെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് തമിഴകം. മനോബാല ഉൾപ്പെടെയുള്ളവർ താരത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി..