Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞുവീണ് മരിച്ചു. . 49 വയസായിരുന്നു. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ അദ്ദേഹത്തെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കടയ്ക്കൽ ചിതറയിലായിരുന്നു താമസം. സിനിമയിൽ താരത്തിൻറെ ശ്രദ്ധേയമായ വേഷം ചിത്രത്തിലേതാണ്. സിനിമയിൽ മോഹൻലാലിൻറെ സുഹൃത്തിൻറെ കഥാപാത്രമാണ് ശരൺ വേണു അവതരിപ്പിച്ചത്. ചിത്രം ഉൾപ്പെടെ നാല് സിനിമകളിലും നിരവധി സീരിയലുകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്നു. മലയാളികൾ ഒരിക്കലും മറക്കാത്ത ചിത്രത്തിലെ "സായിപ്പേ മൈ ബ്രദർ ഡ്രിങ്കിങ് വാട്ടർ" സീനിൽ മോഹൻലാലിനൊപ്പം അഭിനയിച്ച നടൻ. വർഷങ്ങൾക്ക് ശേഷം '32-ാം അദ്ധ്യായം 23-ാം വാക്യം' എന്ന ചിത്രത്തിലും അഭിനയിച്ചു. തൻറെ സഹപ്രവർത്തകനെ അനുസ്മരിച്ച് മോഹൻലാൽ. മനോജ് കെ. ജയൻ തുടങ്ങിയവർ ഫേസ്ബുക്കിൽ അനുശോചനം കുറിച്ചു
30.82°C








