Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീരിയൽ നടൻ ആദിത്യൻറെ അറസ്റ്റ് ഹൈക്കോടതി താൽകാലികമായി തടഞ്ഞു. ഭാര്യയും നടിയുമായ അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിലെ പൊലീസ് അറസ്റ്റാണ് കോടതി തടഞ്ഞത്. ആദിത്യൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരുന്നത്. ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ ആദിത്യൻ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അമ്പിളി ദേവി പരാതിയിൽ പറഞ്ഞത്.കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമ്പിളി ദേവിയുടെയും ആദിത്യയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികൾ വാർത്തയായിരുന്നു. ആദിത്യന് വിവാഹേതര ബന്ധമുണ്ടെന്ന് അമ്പിളി ദേവി ആരോപിച്ചിരുന്നു. എന്നാൽ, താരം വാർത്തകൾ നിഷേധിക്കുകയും അമ്പിളിക്കെതിരെ ആരോപണവുമായി മുന്നോട്ട് വരികയും ചെയ്തു. കൂടാതെ, കൈയിലെ ഞരമ്പ് മുറിച്ച് ആദിത്യൻ ആത്മഹത്യക്കും ശ്രമിച്ചിട്ടുണ്ട്.

Readers Comment

Add a Comment