Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപി സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്നും ഒരിക്കലും പിൻമാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാർഥിന് പിന്തുണയുമായി ഉണ്ടെന്നും പാർവതി ട്വീറ്റ് ചെയ്തു.

സിദ്ധാർഥ് ഞാൻ നിങ്ങൾക്കൊപ്പമാണ്. ഒരിക്കലും പിൻമാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.’എന്നാണ് പാർവതി ട്വീറ്റ് ചെയ്തത്. തന്റെ ഫോൺ നമ്പർ ബിജെപി അംഗങ്ങൾ ലീക്ക് ചെയ്‌തെന്ന സിദ്ധാഥിന്റെ ട്വീറ്റും പാർവതി പങ്കുവച്ചു.

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്‌നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്‌തെന്ന് സിദ്ധാർഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോൺ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തിരുന്നത്.
‘എന്റെ ഫോൺ നമ്പർ തമിഴ്നാട് ബിജെപി അംഗങ്ങൾ ലീക്ക് ചെയ്തു. 500 അധികം ഫോൺകോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാൻ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും’എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്.

Readers Comment

Add a Comment