Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തനിക്കും കുടുംബത്തിനും നേരെ വധഭീഷണി ഉള്ളതായി തമിഴ് നടൻ സിദ്ധാർഥ്. ഇതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും തൻറെ നമ്പർ ബിജെപി തമിഴ്‌നാട് ഐടി സെൽ ചോർത്തിയതായും സിദ്ധാർഥ് ട്വീറ്റിലൂടെ ആരോപിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ വധഭീഷണിയും അസഭ്യവർഷവും ബലാത്സംഗ ഭീഷണിയും മുഴക്കിക്കൊണ്ട് അഞ്ഞൂറിലധികം ഫോൺ കോളുകൾ ഇതിനോടകം ലഭിച്ചുെവന്നും സിദ്ധാർഥ് കുറിച്ചു.

'തമിഴ്‌നാട് ബിജെപി അംഗങ്ങളുടെ ഐടി സെൽ എൻറെ ഫോൺ നമ്പർ ചോർത്തി... കഴിഞ്ഞ 24 മണിക്കൂറിൽ എന്നെയും കുടുംബത്തെയും കൊല്ലുമെന്നും ഉപദ്രവിക്കുമെന്നും കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി 500ൽ അധികം ഫോൺ കോളുകളാണ് വന്നത്. ഞാൻ ഒരിക്കലും മിണ്ടാതിരിക്കാൻ പോകുന്നില്ല.... നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കൂ....' സിദ്ധാർഥ് കുറിച്ചു. എല്ലാ ഫോൺകോളുകളും റെക്കോർഡ് ചെയ്‌തുവെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സിദ്ധാർഥ് വ്യക്തമാക്കി. കൂടാതെ ചിലതിൻറെ സ്ക്രീൻഷോട്ടുകളും മറ്റും സോഷ്യൽമീഡിയയിൽ സിദ്ധാർഥ് പങ്കുവെച്ചിട്ടുമുണ്ട്.
തനിക്ക് ന്യായമായി തോന്നുന്ന എല്ലാ വിഷയങ്ങളിലും നിഷ്‌പക്ഷമായി അഭിപ്രായം പറയുകയും കുറിക്ക് കൊള്ളുന്ന മറുപടി നൽകുകയും ചെയ്‌തിട്ടുള്ള നടനാണ് സിദ്ധാർഥ്. കർഷക സമര വിഷയത്തിലും വാക്‌സിൻ വിലയിലുമെല്ലാം സിദ്ധാർഥ് അഭിപ്രായങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനും സിദ്ധാർഥിനെതിരെ കേസ് ചുമത്തിയിരുന്നു. മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അത് ഭരണഘടനക്ക് വിരുദ്ധമാണെന്നുമാണ് അന്ന് സിദ്ധാർത്ഥ് പറഞ്ഞത്.കൊവിഡ് വാക്‌സിൻ വിതരണത്തിൽ നരേന്ദ്ര മോദിക്കും സർക്കാരിനും സംഭവിച്ച താളപിഴകളിലും വിമർശനവുമായി സിദ്ധാർഥ് എത്തിയിരുന്നു. ബിജെപി അധികാരത്തിൽ നിന്നും പുറത്താകുമ്പോൾ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും എന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്‌തത്. ഒപ്പം ബിജെപി ബംഗാളിൽ അധികാരത്തിലെത്തു​മ്പോൾ കൊവിഡ്​ പ്രതിരോധ വാക്​സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന ബംഗാൾ ഘടകത്തിൻറെ പോസ്റ്റും നടൻ പങ്കുവെച്ചിരുന്നു.

Readers Comment

Add a Comment