Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദിരാശി പട്ടണം എന്ന തമിഴ് സിനിമയിലൂടെ തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിച്ച പ്രിയ താരമാണ് എമി ജാക്‌സൺ. നടിക്ക് ആൺകുഞ്ഞ് പിറന്ന വിവരം വലിയ വാർത്ത ആയിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഗർഭിണിയായതു മുതലുള്ള ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കു വെച്ചിരുന്നു.ഇപ്പോൾ പ്രതിശ്രുത വരൻ ജോർജ് പനയോട്ടിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തിൽ  പങ്കു വെച്ചിരിക്കുകയാണ് എമി. 

കുഞ്ഞിന് ആൻഡ്രിയാസ് എന്നാണ് പേരിട്ടിരിക്കുന്നത്. 'എന്റെ മകനും ഞാനും' എന്ന തലക്കെട്ടിൽ  കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം വൈറൽ ആയിരിക്കുകയാണ്. പ്രതിശ്രുത വരൻ ജോർജുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കു ശേഷമാണ് താൻ അമ്മയാകുന്നുവെന്ന വാർത്ത താരം ആരാധകരെ അറിയിക്കുന്നത്. തമിഴ് സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുന്ന എമി ജാക്‌സൺ ഇപ്പോൾ ലണ്ടനിലാണ് താമസം.

Readers Comment

Add a Comment