Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ് നടൻ വിവേകാനന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 59 വയസായിരുന്നു. ഇന്ന് പുലർച്ചെ നാലരയോട് കൂടിയാണ് നടൻറെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്.

വിവേക് വ്യാഴാഴ്ച കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ, വാക്സിൻ സ്വീകരിച്ചത് ഹൃദയാഘാതത്തിന് കാരണമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. അക്യൂട്ട് കൊറോണറി സിൻഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു.
1987ൽ മനതിൽ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. തമിഴിലെ മുഖ്യഹാസ്യതാരമായിരുന്നു. റൺ, ഖുശി, മിന്നലേ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ നിറഞ്ഞുനിന്നു. ടിവി അവതാരകനായും താരം തിളങ്ങിയിട്ടുണ്ട്. അഞ്ച് തവണ തമിഴ്നാട് സർക്കാരിൻറെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2009ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.

Readers Comment

Add a Comment