Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2008ലെ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന സിനിമ ‘മേജറി’ന്റെ ടീസർ പുറത്ത്. നടൻ പൃഥ്വിരാജാണ് സിനിമയുടെ മലയാളം ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യുവതാരമായ അദ്വി ശേഷാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചിരിക്കുന്നത്.

സിനിമ ജൂലൈ 2ന് തിയേറ്ററുകളിലെത്തും. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻഎസ്ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് സന്ദീപ് വെടിയേറ്റ് മരിച്ചത്.കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര സമ്മാനിച്ചിരുന്നു. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്‌ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം റിലീസ് ചെയ്യുക. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് മേജറിലെ മറ്റ് താരങ്ങൾ. സന്ദീപ് ഉണ്ണികൃഷ്ണനായുള്ള അദ്വി ശേഷിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്ററും ശ്രദ്ധ  നേടിയിരുന്നു.

 

Readers Comment

Add a Comment