Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:32 am
  • 15th September, 2026
  • Overcast Clouds
24.82°C24.82°C
  • Humidity: 93 %
  • Wind: 1.08 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അർജുൻ അശോകൻ, സംയുക്ത മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വൂൾഫിൻറെ ട്രെയിലർ പുറത്തിറങ്ങി. ഉദ്വേഗജനകമായ രംഗങ്ങൾ ഉൾപ്പെടുത്തി മനോഹരമായാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ് വൂൾഫ് കഥ പറയുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഷാജി അസീസാണ് സിനിമയുടെ സംവിധായകൻ. ജി.ആർ ഇന്ദുഗോപൻറെ 'ചെന്നായ' എന്ന ചെറുകഥയെ ആസ്‍പദമാക്കിയാണ് ചിത്രം. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതും ഇന്ദുഗോപൻ തന്നെയാണ്.ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് നിർമാണം. ഫൈസ് സിദ്ദിഖാണ് ഛായാഗ്രഹണം. ഹരിനാരായണൻ ഗാനങ്ങൾ എഴുതുന്നു. നേരിട്ട് ടെലിവിഷൻ പ്രീമിയറായി ഏപ്രിൽ 18ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. നേരത്തെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്‌തിരുന്നു.

Readers Comment

Add a Comment