Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ‘കരിക്കി’ന്റെ പുതിയ മിനി സിരീസ് ആയ ‘റിപ്പറി’ന്റെ പൈലറ്റ് എപ്പിസോഡിന് മികച്ച പ്രതികരണം. നെറ്റ്ഫ്‌ളിക്‌സുമായുള്ള കരിക്കിന്റെ ആദ്യ സഹകരണമാണ് ഇത്. റിലീസ് ചെയ്ത് അഞ്ച് മണിക്കൂറുകൾക്കകം ഒരു മില്യൺ കാഴ്ചകൾ ലഭിച്ച എപ്പിസോഡിന്റെ നിലവിലെ വ്യൂവർഷിപ്പ് 1.6 മില്യൺ കടന്നിട്ടുണ്ട്.

പേര് സൂചിപ്പിക്കുന്നതു പോലെ ഒരു റിപ്പറിനെ പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് നിഖിൽ പ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന മിനി സിരീസ്. കരിക്കിന്റെ ഏത് ജോണർ കണ്ടന്റും പോലെ ഇവിടെയും ഭീതിക്കൊപ്പം നർമ്മവും കടന്നുവരുന്നുണ്ട്.

കൊച്ചി നഗരത്തിൽ റിപ്പർ മോഡൽ കൊലപാതകങ്ങൾ തുടരുന്നതായ വാർത്തകളുടെ പശ്ചാത്തലത്തിൽ ഒരു കൂട്ടം യുവാക്കളായ സുഹൃത്തുക്കളുടെ ഒരു വൈകുന്നേരമാണ് മിനി സിരീസിന്റെ ആദ്യ എപ്പിസോഡിൽ ഉള്ളത്.

കരിക്കിന്റെ പ്രധാന മുഖങ്ങളായ അനു കെ അനിയൻ, അർജുൻ രത്തൻ, ജീവൻ സ്റ്റീഫൻ, ശബരീഷ് സജിൻ, കിരൺ വിയ്യത്ത്, ഉണ്ണി മാത്യൂസ് എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ഛായാഗ്രഹണം സുനിൽ കാർത്തികേയൻ. എഡിറ്റിംഗ് ആനന്ദ് മാത്യൂസ്. നെറ്റ്ഫ്‌ളിക്‌സിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്യപ്പെട്ട, ഫഹദ് ഫാസിൽ നായകനായ മലയാള ചിത്രം ‘ഇരുളി’നെക്കുറിച്ചുള്ള റെഫറൻസും മിനി സിരീസ് എപ്പിസോഡിൽ കടന്നുവരുന്നുണ്ട്.

Readers Comment

Add a Comment