Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സിനിമ മേഖലയിൽ നിന്നും നിരവധിയാളുകളാണ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ചിരിക്കുന്നത്. ധർമ്മജൻ, കൃഷ്ണകുമാർ, എന്നിവർക്ക് പുറമെ സുരേഷ് ഗോപി, മുകേഷ്, കെ.ബി ഗണേഷ് കുമാർ എന്നിവരും സജീവ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ, കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നുവെന്ന വാർത്തകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് താരം തന്നെ മറുപടിയുമായി രംഗത്തെത്തി. താൻ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ വ്യക്തമാക്കി. ‘ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്’ എന്നാണ് ഷാജോൺ ഫേസ്ബുക്കിൽ കുറിച്ചത്.തന്റെയും കുടുംബത്തിന്റെയും ഫോട്ടോ ഉൾപ്പെടുത്തി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ഷാജോൺ തന്നെ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. അതേസമയം, ധർമജൻ കോൺഗ്രസിൽ സജീവമായതോടെ പിന്തുണയുമായി രമേഷ് പിഷാരടിയും രംഗത്തെത്തിയിരുന്നു. എന്നാൽ, ധർമ്മജന് പിന്തുണ നൽകാനാണ് തീരുമാനമെന്നും തത്ക്കാലം മത്സരിക്കാനില്ലെന്നും പിഷാരടി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേയ്ക്ക് തത്ക്കാലമില്ലെന്ന് മമ്മൂട്ടിയും അടുത്തിടെ പ്രതികരിച്ചിരുന്നു.

Readers Comment

Add a Comment