Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം സെൻട്രൽ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രതികരണം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. താൻ ബീഫ് കഴിക്കാറില്ലെന്നും വീട്ടിൽ ബീഫ് കയറ്റാറില്ലെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. എന്നാൽ ഇതിനിടെ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ ബീഫ് തന്റെ ഇഷ്ടവിഭവമാണെന്ന തരത്തിൽ പ്രതികരിക്കുന്ന മറ്റൊരു വീഡിയോയും സോഷ്യൽ മീഡഡിയിലൂടെ പ്രചരിച്ച് തുടങ്ങി. ഇതോട നിരവധി ട്രോളുകളാണ് നടന്റെ പരമാർശത്തിനെതിരെ ഉയർന്നത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം നൽകുകയാണ് അഹാന.
എന്നാൽ ഈ വീഡിയോയിൽ ബീഫ് വീട്ടിൽ കയറ്റാറേ ഇല്ലെന്ന് തന്റെ അച്ഛന് പറഞ്ഞതായി എവിടേയും ഇല്ലെന്ന് അഹാന പ്രതികരിച്ചു. ഇതേ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അഹാന ട്രോളുകൾക്കെതിരെ രംഗത്തെത്തിയത്. ശാരീരിക പ്രശ്നമുള്ളതു കൊണ്ട് പന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചിട്ടുണ്ട്.
അതിനിടെ നേരത്തേ അഹാന പങ്കുവെച്ച് 'ബീഫ് പോസ്റ്റ്' നെ കുറിച്ചും താരം പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു അഹാന ബീഫ് വിഭവത്തിന്റെ ചിത്രം പങ്കിട്ടത്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നുമായിരുന്നു പോസ്റ്റിൽ അഹാന കുറിച്ചത്.
തന്റെ പിതാവ് സെൻസിബിൾ ആയ വ്യക്തിയാണെന്നും വിടുവായത്തം പറയാറില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വ്യത്യസ്ത കാഴ്ചപാടുകളും അഭിപ്രായങ്ങളും ഉള്ള രണ്ട് വ്യക്തികളാണ് ഞാനും പിതാവും. എന്നാൽ ഈയിടയായി ഞാൻ പറയുന്ന അഭിപ്രായങ്ങൾ എന്റെ കുടുംബത്തിന്റെ മൊത്തത്തിലുള്ള അഭിപ്രായമാണെന്ന നിലയിലാണഅ വ്യാഖ്യാനിക്കപ്പെടുന്നത്.തന്റെ പിതാവിന്റെ അഭിപ്രായങ്ങൾ തന്റേതാക്കി മാറ്റുന്നുവെന്നും അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
30.82°C








