Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:23 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ ഒരുമിച്ച സംവിധായകൻ- നായകൻ കൂട്ടുകെട്ട് വീണ്ടും മാലിക്കിലൂടെ ഹിറ്റൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഫഹദ് ഫാസിലിൻറെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം മാലിക് ചിത്രത്തിലെ കാത്തിരുന്ന ട്രെയിലറെത്തി.

ഫഹദിൻറെയും നിമിഷയുടെയും വാർധക്യകാലത്തിൽ തുടങ്ങി വിപ്ലവകരമായ യൗവനത്തിലേക്കാണ് ട്രെയിലർ സഞ്ചരിക്കുന്നത്. മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവനടിമാരിൽ ശ്രദ്ധേയയായ നിമിഷ സജയനാണ് നായിക. ബിജു മേനോൻ, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളാകുന്നു. മാലിക്കാവാൻ ഫഹദ് 20 കിലോയോളം ശരീരഭാരം കുറച്ചിരുന്നു.സാനു ജോണാണ് മാലികിൻറെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നതും സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ദേശീയ പുരസ്‌കാര ജേതാവ് സന്തോഷ് രാമൻ കലാസംവിധാനവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. അൻവർ അലിയാണ് ഗാനരചന. 25 കോടി മുതൽ മുടക്കിൽ ആൻറോ ജോസഫാണ് ചിത്രം നിർമിക്കുന്നത്. മെയ് 13ന് മാലിക് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാർ- അറബിക്കടലിൻറെ സിംഹം, രാജീവ് രവി ഒരുക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം എന്നിവയും ഇതേ ദിവസമാണ് റിലീസിനെത്തുന്നത്.

Readers Comment

Add a Comment