Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സണ്ണി ലിയോണി വീണ്ടും മലയാളത്തിലെത്തുന്നു. മമ്മൂട്ടി ചിത്രം മധുരരാജയിൽ ഐറ്റം ഡാൻസറായി എത്തിയ ബോളിവുഡ് താരത്തിൻറെ രണ്ടാമത്തെ സിനിമയുടെ പേര് ഷീറോ എന്നാണ്. മലയാളത്തിനൊപ്പം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഷീറോയിൽ സണ്ണി ലിയോണിയുടേത് മുഴുനീള കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ.

സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഷീറോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സണ്ണി ലിയോണി ഫേസ്ബുക്കിലൂടെ അറിയിച്ചു. ശ്രീജിത്ത് വിജയനാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഉദയ് സിംഗ് മോഹിത് ബഹുഭാഷാ ചിത്രത്തിൻറെ ഫ്രെയിമുകൾ തയ്യാറാക്കുന്നു. ഇക്കിഗായ് മോഷൻ പിക്ചേഴ്സിൻറെ ബാനറിൽ അൻസാരി നെക്സ്റ്റർ, രവി കിരൺ എന്നിവർ ചേർന്നാണ് ഷീറോ നിർമിക്കുന്നത്. സിനിമയുടെ മറ്റ് അണിയറപ്രവർത്തകരെ പരിചയപ്പെടുത്തിയിട്ടില്ല.

Readers Comment

Add a Comment