Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:38 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമക്ക് കൊച്ചിയിൽ തുടക്കം. കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. കാപ്പിരി മുത്തപ്പൻ എന്ന മിത്തിൽ നിന്നാണ് ബറോസ് എന്ന ആലോചന ഉണ്ടായതെന്ന് ബറോസിന് തിരക്കഥയെഴുതിയ ജിജോ പുന്നൂസ്. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവരും പൂജയിൽ പങ്കെടുത്തു.

 ബറോസിനെക്കുറിച്ച് മോഹൻലാൽ

ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിർവാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി, നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

Readers Comment

Add a Comment