Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടിയെ നായകനാകായി റിലീസിന് ഒരുങ്ങുന്ന ചിത്രം വണ്ണിനെതിരെ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചിത്രവുമായി ബന്ധപ്പെട്ട് സെൻസർബോർഡിന് അദ്ദേഹം  പരാതി നൽകിയതായാണ് സൂചന. ഒരു മുഴുനീളൻ  പൊളിറ്റിക്കൽ എൻറർടെയിനാറായ ചിത്രത്തിൽ കടക്കൽ ചന്ദ്രൻ എന്ന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.ചിത്രത്തിന്റെ റിലീസിങ് തടയണം എന്നും സെൻസർ സർട്ടിഫിക്കറ്റ് നൽകരുതെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടതെന്നാണ് നിലവിലുള്ള സൂചന.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം പിണറായി വിജയനെ പ്രശംസിക്കുന്നതാണെന്നായിരുന്നു തുടക്കം മുതലുള്ള ആക്ഷേപം. ഇത് അടുത്തിടെ പലകോണുകളിൽ നിന്നും പ്രതിഷേധമായി ഉയർന്നിരുന്നു.കാർക്കശക്കാരനായ മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിലുടനീളമുള്ള മമ്മൂട്ടിയുടെ വേഷം.ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അടുത്തിടെ വലിയ ജനപ്രീതി നേടിയിരുന്നു. മാർച്ച് 25ഒാടെയാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുമെന്ന് കരുതുന്നത്. ആർ.ശ്രീലക്ഷ്മിയാണ് ചിത്രം നിർമ്മിക്കുന്നത്. ബോബി&സഞ്ജയ് ആണ് ചിത്രത്തിൻറെ തിരക്കഥ നിർവഹിക്കുന്നത്. മാത്യുതോമസ്,ഗായത്രി അരുൺ,നിമിഷ സജയൻ, ഇഷാനി കൃഷ്ണ,വരലക്ഷ്മി ശരത്ത്കുമാർ,നൈല ഉഷ,മുരളി ഗോപി,മധു എന്നിവരും  വ്യത്യസ്തങ്ങളായ വേഷങ്ങളിലെത്തുന്നു.അതേസമയം ചിത്രത്തിൻറെ പുതിയ വിവാദം സംബന്ധിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Readers Comment

Add a Comment