Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:33 pm
  • 10th May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 1.51 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘കള’ മാർച്ച് 25 ന് റിലീസ് ചെയ്യും. ധാരാളം വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കള’.ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.

ടൊവിനോ തോമസിനൊപ്പം ലാൽ, ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. യദു പുഷ്പകരനും, രോഹിത് വി.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. സഹ നിർമ്മാതാക്കൾ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖിൽ ജോർജ്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ, ശബ്ദസംവിധാനം ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആർ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണ,ആക്ഷൻ കൊറിയോഗ്രഫി ഭാസിദ് അൽ ഗാസ്സലി, ഇർഫാൻ അമീർ, സ്റ്റണ്ട് ഫോണിക്‌സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.

Readers Comment

Add a Comment