Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പ്രഖ്യാപിച്ചു. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനസും ചേർന്നാണ് പ്രഖ്യാപനം നടത്തുന്നത്. ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് പിക്ചർ, ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ടർ, ആക്ട്രസ്, ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈൻ, ബെസ്റ്റ് ആനിമേറ്റഡ് ഷോർട്ട് ഫിലിം, ബെസ്റ്റ് അഡാപ്റ്റഡ് സ്ക്രീൻപ്ലേ, ബെസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ലേ എന്നീ അവാർഡുകളിലേക്കാണ് നിലവിൽ നാമനിർദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.പത്ത് നോമിനേഷനുകളുമായി നെറ്റ്ഫ്ലിക്സ് ചിത്രം മാങ്ക്  മുന്നിട്ടു നിൽക്കുന്നു.  ദ് ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‍ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദ് ട്രയൽ ഓഫ് ചിക്കാഗോ സെവൻ എന്നീ ചിത്രങ്ങൾ ആറ് നോമിനേഷനുകളോടെ തൊട്ടുപിന്നിലും നിൽക്കുകയാണ്. 

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറിൽ നിന്ന് പുറത്തായി. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്‌കോർ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്. ജനറൽ വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടിരുന്നത്.ചുരുക്കപ്പട്ടികയിൽ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് മത്സരത്തിൽ മുന്നിൽ നിൽക്കുന്നത്. ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‌ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങളും തൊട്ടുപിന്നാലെയുണ്ട്.

നോമിനേഷനുകൾ ;

മികച്ച ചിത്രം:
ദ് ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‍ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദ് ട്രയൽ ഓഫ് ചിക്കാഗോ സെവൻ, പ്രോമിസിങ് യങ് വുമൻ.

മികച്ച സംവിധായകൻ:
തോമസ് വിന്റെർബെർഗ് (അനദർ റൗണ്ട്), ഡേവിഡ് ഫിഞ്ചെർ (മാങ്ക്), ലീ ഐസക്(മിനാരി), ക്ലോയി സാവോ (നോ മാഡ്‌ലാൻഡ്), എമെറാൾഡ് ഫെന്നെൽ(പ്രോമിസിങ് യങ് വുമൻ)

മികച്ച നടൻ:
റിയാസ് അഹമ്മെദ് (സൗണ്ട് ഓഫ് മെറ്റൽ), ചാഡ്‌വിക് ബോസ്‌മാൻ (മാ റെയ്നിസ് ബ്ലാക് ബോട്ടം), ആന്റണി ഹോപ്കിൻസ് (ദ് ഫാദർ), ഗാരി ഓൾഡ്മാൻ (മാങ്ക്), സ്റ്റീവെൻ യൂൻ (മിനാരി)

മികച്ച നടി:
വയോള ഡേവിസ്(മാ റെയ്നിസ് ബ്ലാക് ബോട്ടം), ആൻഡ്രാ ഡേ (യുണൈറ്റഡ് സ്റ്റേറ്റ്സ് വേ. ബില്ലി ഹോളിഡേ), വനേസ കിർബി (പീസസ് ഓഫ് എ വുമൻ), ഫ്രാൻസെസ് മക്ഡോർമാൻഡ് (നോമാഡ്‌ലാൻഡ്), കാരി മുള്ളിഗൻ (പ്രോമിസിങ് യങ് വുമൻ)

മികച്ച അനിമേഷൻ ചിത്രം:
ഓൺവാർഡ്, ഓവർ ദ് മൂൺ, എ ,ോൺ ദ് ഷീപ് മൂവി, സോൾ, വോൾഫ്‌വാക്കേർസ്

മികച്ച ഛായാഗ്രഹണം:
ഷോൺ ബോബിസ്റ്റ് (ജൂദാസ് ആൻഡ് ബ്ലാക് മിശിഹ), എറിക്( മാങ്ക്), ഡാറിയസ് വോൾസ്കി (ന്യൂസ് ഓഫ് ദ് വേൾഡ്), ജോഷ്വ ജെയിംസ് (നോമാഡ്‌ലാൻഡ്), ഫീഡൻ (ദ് ട്രയൽ ഓഫ് ചിക്കാഗോ സെവൻ.

Readers Comment

Add a Comment