Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രം രാജമൗലി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. രാമ രാജുവിന് വേണ്ടി നിശ്ചയദാർഢ്യത്തോടെ സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കുമെന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയയുടെ ചിത്രം രാജമൗലി പങ്കുവെച്ചിരിക്കുന്നത്. ആലിയയുടെ പിറന്നാൾ ദിനത്തിലായിരുന്നു ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.

രൗദ്രം, രണം, രുധിരം എന്നതിൻറെ ചുരുക്കപ്പേരാണ് ആർ ആർ ആർ. 2021 ഒക്ടോബർ 13 നാണ് ചിത്രത്തിൻറെ റിലീസ്. തീയുടെയും ജലത്തിൻറെയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് രാജമൗലി തൻറെ ട്വിറ്ററിലൂടെ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന മറ്റു രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമുരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. 

Readers Comment

Add a Comment