Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ സംവിധായകനായ ജിബുജേക്കബ്, ബിജുമേനോൻ , അജു വർഗീസ് ടീമിന്റെ പുതിയ ചിത്രം ആദ്യരാത്രിയിലെ 'ഞാനെന്നും കിനാവ് കണ്ട' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി . മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ് തന്റെ ഫേസ്ബുക് പേജിലൂടെ ഗാനം പ്രേക്ഷകർക്ക് സമർപ്പിച്ചത് . ബാഹുബലിയിലെ ഒരേയൊരു രാജ എന്ന ഗാനത്തിനെ ഓർപ്പിപ്പിക്കും വിധമുള്ള സെറ്റിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത് . മലയാള ചലച്ചിത്രങ്ങളിൽ അധികം കണ്ടിട്ടില്ലാത്ത തരം സെറ്റ് ഉപയോഗിച്ചു ചിത്രീകരിച്ച ഗാനം പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത് . അജു വർഗീസിന്റെ പുതിയ ഗെറ്റ് അപ്പ് പ്രേക്ഷകർക്ക് കൗതുകമായി . ഉദാഹരണം സുജാത ,തണ്ണിമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അനശ്വര രാജനാണ് ചിത്രത്തിലെ നായിക .സന്തോഷ് വർമ്മ രചിച്ചു ബിജിപാൽ സംഗീതം നൽകിയ ഗാനം ആൻ ആമി രഞ്ജിത് ജയരാമൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത് .
30.82°C








