Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:30 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ തിയേറ്ററുകളിൽ ഇന്നു മുതൽ സെക്കൻഡ് ഷോ പുനഃരാരംഭിച്ചേക്കും. കൊവിഡിനെ തുടർന്ന് ഒരു വർഷത്തോളം അടച്ചിട്ട തിയേറ്ററുകൾ നേരത്തെ തുറന്നിരുന്നു. എന്നാൽ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രദർശന സമയം പകൽ 9 മുതൽ രാത്രി 9 വരെ ആക്കിയിരിന്നു. ഈ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് കോർ കമ്മിറ്റി സർക്കാരിന് ശിപാർശ നൽകി. ഇതുപ്രകാരമുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രദർശനം വീണ്ടും ആരംഭിച്ചപ്പോൾ കാര്യമായ വരുമാനം കണ്ടെത്താൻ തിയേറ്റർ ഉടമകൾക്കോ നിർമാതാക്കൾക്കോ സാധിക്കാതിരുന്നതിനാൽ സെക്കൻഡ് ഷോ വേണമെന്ന ആവശ്യവുമായി ഫിലിം ചേംബർ ഭാരവാഹികൾ രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബർ ഭാരവാഹികൾ നടത്തിയ ചർച്ചയിൽ വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു.പകൽ 12 മണി മുതൽ രാത്രി 12 മണിവരെയാകും സിനിമാ പ്രദർശനത്തിന് അനുമതി നൽകുക. ഇപ്പോൾ ഏകദേശം 30 സിനിമകളുടെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.

Readers Comment

Add a Comment