Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:39 am
  • 18th April, 2024
  • Overcast Clouds
30.4°C26.82°C
  • Humidity: 87 %
  • Wind: 1.12 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ചിത്രം ‘ചുരുളി’ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്ക് രണ്ട് പുരസ്‍കാരങ്ങളാണ് ലഭിച്ചത്. സ്പെഷ്യൽ ജൂറി പ്രൈസും മേളയിൽ പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവുമാണ് പെല്ലിശ്ശേരിക്ക് ലഭിച്ചത്.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‍കി പുരസ്‍കാരം രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ നേടി. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ‘ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ്സ് എ റിസറക്ഷൻ’ നേടി. തെക്കൻ ആഫ്രിക്കൻ രാജ്യമായ ലെസോതോയിൽ നിന്നുള്ള ചിത്രത്തിൻറെ പ്രമേയം അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പാണ്.മികച്ച സംവിധായകനുള്ള രജത ചകോരം ബൊളീവിയൻ ചിത്രം ‘ദി നെയിം ഓഫ് ദി ഫ്ളവേഴ്സ്’ ഒരുക്കിയ ബഹ്മാൻ തവൂസിക്കാണ്. പാലക്കാട് നടന്ന സമാപനച്ചടങ്ങിലാണ് പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചത്.സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനായി. 

കൊവിഡ് പ്രത്യേക സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലായാണ് ഇത്തവണ മേള നടത്തിയത്. ഓരോയിടത്തും അഞ്ച് തീയേറ്ററുകളിലായിരുന്നു പ്രദർശനം. രാജ്യാന്തര മൽസര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യൻ സിനിമ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായിട്ടായിരുന്നു പ്രദർശനം നടന്നത്. കൊറിയൻ സംവിധായിക കിം ഹോംഗ് ജൂൻ ആയിരുന്നു ജൂറി ചെയർപേഴ്സണായിരുന്നത്. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര അക്കാദമി അധ്യക്ഷനും സംവിധായകനുമായ കമൽ, സിബി മലയിൽ, ബീന പോൾ എന്നിവരും ചടങ്ങിൻറെ ഭാഗമായി.
 

Readers Comment

Add a Comment