Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:36 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റായി ജി.സുരേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയായ നിർമ്മാതാവ് സുരേഷ് കുമാർ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. രേവതി കലാമന്ദിർ എന്ന നിർമ്മാണ വിതരണ കമ്പനിയുടെ ഉടമയാണ് ജി.സുരേഷ് കുമാർ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ട്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിയോക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളുടെ അപെക്സ് ബോഡി കൂടിയാണ് ഫിലിം ചേംബർ.

ട്രഷറർ ആയി സാഗാ അപ്പച്ചനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിയാദ് കോക്കറും, കാവ്യചന്ദ്രികാ അസീസുമാണ് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നിർമ്മാതാക്കളിൽ നിന്ന് പത്തൊമ്പത് നോമിനേഷനുകളാണ് ഉള്ളത്. ഇ ഫോർ എന്റർടെയിൻമെന്റിന്റെ ആന്റോ ജോസഫ്, മുകേഷ് ആർ മേത്ത. സന്ദീപ് സേനൻ (ഉർവശി തിയറ്റേഴ്സ്), സന്തോഷ് ദാമോദരൻ(ദാമർ സിനിമ), വർണ്ണചിത്ര സുബൈർ, ആൽവിൻ ആന്റണി, ബി.രാകേഷ്, ഷാജി നടേശൻ, രജപുത്ര രഞ്ജിത്ത്, ലിസ്റ്റിൻ സ്റ്റീഫൻ, കല്ലിയൂർ ശശി,സന്തോഷ് പവിത്രം തുടങ്ങിയവരും. വിതരണക്കാരുടെ സംഘടനയെ പ്രതിനിധീകരിച്ച് കലാസംഗം ഹംസ, മുരളി ഫിലിംസ് മാധവൻ നായർ, സെൻട്രൽ പിക്ചേഴ്സിനെ പ്രതിനിധീകരിച്ച് അലക്സ് ജോർജ് തുടങ്ങിയവരും പങ്കെടുത്തു.
സെക്കൻഡ് ഷോ അനുവദിക്കാത്തത് മൂലം സിനിമാ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ പ്രതിഷേധ പരിപാടികളുമായി നീങ്ങാൻ  ഫിലിം ചേംബർ തീരുമാനിച്ചിരുന്നു

Readers Comment

Add a Comment