Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് പ്രശസ്ത സംവിധായകൻ സിദ്ധാർത്ഥ് ശിവ പാർവ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വർത്തമാനം' മാർച്ച് 12 ന് റിലീസ് ചെയ്യും. ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടൻ ഷൗക്കത്തിൻറേതാണ്. അദ്ദേഹം ചിത്രത്തിൻറെ നിർമ്മാണ പങ്കാളി കൂടിയാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുൾ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറിൽ നിന്നുള്ള ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വർത്തമാനത്തിൻറെ പ്രമേയം. സമകാലിക ഇന്ത്യൻ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാർത്ഥിനിയുടെ കഥാപാത്രമാണ് പാർവ്വതിയുടേത്. റോഷൻ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഡൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വർത്തമാനം' ചിത്രീകരിച്ചത്. പാർവ്വതി തിരുവോത്തിൻറെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് 'വർത്തമാന'ത്തിലെ ഫൈസാസൂഫിയ.
ബാനർ - ബെൻസി പ്രൊഡക്ഷൻസ്, സംവിധാനം - സിദ്ധാർത്ഥ് ശിവ, നിർമ്മാണം - ബെൻസി നാസർ, ആര്യാടൻ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം - ആര്യാടൻ ഷൗക്കത്ത്, ക്യാമറ - അഴകപ്പൻ, ഗാനരചന - റഫീക് അഹമ്മദ്, വിശാൽ ജോൺസൺ, പശ്ചാത്തല സംഗീതം - ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ. - പി.ആർ.സുമേരൻ (ബെൻസി പ്രൊഡക്ഷൻസ്).
24.92°C








