Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രൊഡക്ഷൻ കമ്പനിയുടെ മറവിൽ നികുതി തട്ടിപ്പ് നടത്തിയ ബോളിവുഡ് താരങ്ങളുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ബോളിവുഡ് താരം തപ്‌സി പന്നു, സംവിധായകൻ അനുരാഗ് കശ്യപ്, നിർമ്മാതാക്കളായ മധു മന്തേന, വികാസ് ബൽ എന്നിവരുടെ വീട്ടിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ടാലന്റ് ഏജൻസിയായ ക്വാൻ ഉൾപ്പെടെ മുംബൈയിലും പൂനെയിലും ആയി 22 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത് എന്നാണ് വിവരം.റിലയൻസ് എന്റർടെയിൻമെന്റ് സിഇഒ ശിബാഷിഷ് സർക്കാർ, എക്‌സീഡ് സിഇഒ അഫ്‌സർ സായിദി, ക്വാൻ സിഇഒ വിജയ് സുബ്രമണ്യം എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. അനുരാഗ് കശ്യപ്, മധു മന്തേന, വിക്രമാദിത്യ മോത്വാനെ, വികാസ് ബൽ എന്നിവർ ആരംഭിച്ച ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. 2011 ൽ ആരംഭിച്ച പ്രൊഡക്ഷൻ ഹൗസ് 2018 ൽ പൂട്ടിയിരുന്നു. സഹസ്ഥാപകനായ വികാസ് ബലിനെതിരെ ലൈംഗികാതിക്രമ ആരോപണം വന്നതിന് പിന്നാലെയാണ് പ്രൊഡക്ഷൻ കമ്പനി അടച്ചുപൂട്ടിയത്.

ഏഴ് വർഷത്തോളം കാലം ബോളിവുഡിലെ പ്രമുഖരുമായാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിച്ചിരുന്നത് എന്നുള്ള വിവരങ്ങളും ലഭിച്ചിരുന്നു. തുടർന്ന് ഈ വർഷം ആദ്യം മധു മന്തേന മറ്റ് സഹസ്ഥാപകരുടെ ഓഹരി വാങ്ങുകയും ഫാന്റം ഫിലിംസ് മാറ്റി പുതിയ കമ്പനിയായ മാഡ് മാൻ വെൻചർ എന്ന പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു. റിലയൻസ് എന്റർടെയിൻമെന്റ്‌സിന്റെ 50 ശതമാനം നിക്ഷേപവും കമ്പനിയിലുണ്ട്.

Readers Comment

Add a Comment