Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ അപകീർത്തി കേസിൽ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അന്ദേരി മെട്രൊ പോളിറ്റൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മാർച്ച് ഒന്നിന് കോടതിയിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.
എന്നാൽ കങ്കണ കോടതിയിൽ ഹാജരായില്ല. കേസ് മാർച്ച് 22ലേക്കു മാറ്റി. കങ്കണ തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞെന്നാണ് ജാവേദ് അക്തറിൻറെ പരാതി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്.
24.92°C








