Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

78-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഫെബ്രുവരി മൂന്നിനാണ് അവാർഡിന് അർഹരായവരുടെ നോമിനേഷനുകൾ അനൗൺസ് ചെയ്തത്. ശേഷം ഫെബ്രുവരി 28 നാണ് (ഇന്ത്യയിൽ മാർച്ച് 1 നും). പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.

ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി അന്തരിച്ച നടൻ ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ ഡോണ്ട് കെയർ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. ടെലിവിഷൻ വിഭാഗത്തിൽ ദി ക്രൗൺ നാല് പുരസ്‌കാരങ്ങൾ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച ചിത്രം (ഡ്രാമ)- നൊമാദ്‌ലാൻഡ്
മികച്ച ചിത്രം (മ്യൂസിക്കൽ/ കോമഡി)- ബൊരാത് സബ്‌സീക്വന്റ് മൂവീ ഫിലിം
മികച്ച നടൻ (ഡ്രാമ)- ചാഡ്വിക് ബോസ്മാൻ (മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ലാക്ക് ബോട്ടം)
മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്‌സസ് ബില്ലി ഹോളിഡേ
മികച്ച നടി (മ്യൂസിക്കൽ/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയർ എ ലോട്ട്)
മികച്ച നടൻ മ്യൂസിക്കൽ/ കോമഡി വിഭാഗം)- സാച്ച ബാറോൺ കൊഹൻ (ബാരാത് സബ്‌സീക്വന്റ് മൂവീ ഫിലിം)
മികച്ച സംവിധായകൻ- ചോലെ സാവോ (നൊമാദ്‌ലാൻഡ്)
മികച്ച സഹനടി- ജോടി ഫോസ്റ്റർ (ദ മൗറീഷ്യൻ)
മികച്ച സഹനടൻ- ഡാനിയേൽ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥകൃത്ത്- ആരോൺ സോർക്കിൻ (ദ ട്രയൽ ഓഫ് ദി ഷിക്കാഗോ)
മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക)
മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- സോൾ
മികച്ച ഓറിജിനൽ സ്‌കോർ-സോൾ
മികച്ച ഓറിജിനൽ സോങ്- സീൻ (ദ ലൈഫ് അഹെഡ്)

Readers Comment

Add a Comment