Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:29 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മരട് ഫ്ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം ഒരുക്കിയ ‘മരട് 357’ എന്ന ചിത്രത്തിൻറെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. ചിത്രത്തിന്റെ ട്രെയ്‍ലറുകളോ മറ്റു ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. ചിത്രം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൻറെ വിചാരണയെ ബാധിക്കുമെന്നും നിർമാതാക്കൾക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്നുമാണ് ഹർജിക്കാരുടെ ആരോപണം.

ഈ മാസം 19ന് ‘മരട് 357’ തിയറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. ദിനേശ് പള്ളത്തിൻറേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധർമ്മജൻ ബോൽഗാട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അബാം മൂവീസിൻറെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിൻറെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവും ചേർന്നാണ് നിർമ്മാണം.

Readers Comment

Add a Comment