Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐഎഫ്എഫ്കെ കൊച്ചി പതിപ്പിൻറെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലിംകുമാറിനോട് ഇന്നലെ സംസാരിച്ചിരുന്നുവെന്നും, പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നതെന്നും സലിം കുമാറിന് എന്തെങ്കിലും രാഷ്ട്രീയതാൽപര്യം ഉണ്ടാകുമെന്നും കമൽ പറഞ്ഞു. അതേസമയം ഷാജി.എൻ.കരുണിനെ ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണ ജനകമായ വാർത്തയാണെന്നും ചില വ്യക്തികളോടുള്ള പ്രശ്നത്തിൻറെ പേരിൽ അക്കാദമിയുമായി സഹകരിക്കാത്തത് ശരിയല്ലെന്നും ഷാജി.എൻ.കരുണന് ആറ് തവണ മെയിൽ അയച്ചിരുന്നുവെന്നും സംസ്ഥാന അവാർഡ് വേദിയിൽ വെച്ചും ഐഎഫ്‌എഫ്‌കെയിലേക്ക് ക്ഷണിച്ചുവെന്നും കമൽ വ്യക്തമാക്കി.മുല്ലപ്പള്ളി രാമചന്ദ്രൻറെ വിമർശനം രാഷ്ട്രീയപരമാണന്നും കമൽ പറഞ്ഞു. 'എൻറെ രാഷ്ട്രീയം മുല്ലപ്പള്ളിക്ക് അറിയാം. മുല്ലപ്പള്ളി മുമ്പും അക്കാദമിയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ ഇങ്ങനെ പല വിമർശനങ്ങളും വരും' കമൽ കൂട്ടിച്ചേർത്തു. 25-ാമത് മേളയുടെ പ്രതീകമായി സംവിധായകൻ കെ.ജി ജോർജിൻറെ നേതൃത്വത്തിൽ 25 ചലച്ചിത്ര പ്രവർത്തകർ തിരി തെളിയിച്ചാകും മേളയുടെ കൊച്ചി എഡിഷൻറെ ഉദ്ഘാടനം നടക്കുക.

Readers Comment

Add a Comment