Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേളയുടെ രണ്ടാംഘട്ടം നടക്കുന്ന കൊച്ചിയിലെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും ക്ഷണിക്കാൻ വൈകിയതാകുമെന്നുമാണ് കമൽ നൽകുന്ന വിശദീകരണം.ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്.

തന്നെ വിളിക്കാതിരുന്നതിനെ കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ ഏറെ  വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു  . ഇതിനു മറുപടിയെന്നോണമാണ് കമൽ തൻ്റെ അഭിപ്രായം പങ്കുവെച്ചത്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനാണ് നേരിട്ട് വിളിച്ച് ചോദിച്ചതെന്നും അപ്പോൾ പ്രായക്കൂടുതൽ എന്നാണ് കാരണം പറഞ്ഞതെന്നും സലിം കുമാർ പറഞ്ഞിരുന്നു.
കലാകാരൻമാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവർ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നൽകിയത്. സലിം കുമാർ വിമർശിച്ചു 

Readers Comment

Add a Comment