Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം. നേരത്തെ ആരംഭിക്കേണ്ട മൂന്നാം സീസൺ കൊവിഡിനെ തുടർന്ന് നീണ്ടു പോകുകയായിരുന്നു. സീസൺ 3യിൽ ആരൊക്കെ മത്സരാർത്ഥികളായി ആരൊക്കെ എത്തുമെന്ന കാത്തിരിപ്പിന് ഉടൻ തന്നെ വിരമമിടും. ഇത്തവണയും സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെയാണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്.മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് അറിയുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ മറ്റ് ചിലർ ചർച്ച ചെയ്യുന്നത് മോഹൻലാലിന്റെ പരിപാടിയിലെ പ്രതിഫലത്തെ കുറിച്ചാണ്. ഇത്തവണ മോഹൻലാൽ തന്റെ പ്രതിഫല തുക ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ താരം ആറ് കോടി ഉയർത്തി 18 കോടി രൂപയാണ് വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ താരം 12 കോടി രൂപയായിരുന്നു വാങ്ങിയത്. ഒറ്റയടിക്കാണ് താരം പ്രതിഫലം ഉയർത്തിയത്.വമ്പൻ മേക്കോവറിലാണ് താരം സീസൺ 3യിൽ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് മോഹൻലാലിന് വേണ്ടി സ്‌റ്റൈലിംഗ് ചെയ്യുന്നത്. മിനിമൽ ക്ലാസിക്ക് മുതൽ ബൊഹാമിയൻ ജപ്പാനീസ് ഫാഷൻ എലമെന്റുകൾ വരെയുള്ള വ്യത്യസ്ത സ്റ്റൈലുകൾ പരീക്ഷീക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്നാണ് പരിപാടിയുടെ ഗ്രാൻഡ് ഒപ്പണിംഗ് സംപ്രേക്ഷണം ചെയ്യുന്നത്. 18 മത്സരാർത്ഥികൾ ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.
30.82°C








