Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കേന്ദ്ര സർക്കാരിൻറെ കാർഷിക നിമയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 71-ാം ദിവസത്തിലെത്തി നിൽക്കുന്നു. ഡൽഹി അതിർത്തികളിൽ കഴിഞ്ഞ നവംബർ 26 മുതലാണ് കർഷക നിയമങ്ങൾക്കെതിരെ കർഷകർ സമരം ചെയ്‌ത് തുടങ്ങിയത്. കഴിഞ്ഞ ദിവസം കർഷകരുടെ പോരാട്ടത്തിന് പിന്തുണയറിയിച്ച് പോപ് ഗായികയും നടിയുമായ റിഹാന ഫെൻറി പങ്കുവെച്ച ട്വീറ്റാണ് ഇന്ത്യൻ സിനിമാ, ക്രിക്കറ്റ് മേഖലകളിലെ താരങ്ങൾക്കിടയിൽ കോളിളക്കം സൃഷ്ടിച്ചത്. റിഹാന മാത്രമല്ല ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബെർഗും ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ഹോളിവുഡ് താരങ്ങളടക്കം വിഷയത്തിൽ നിലപാടുമായി രംഗത്തെത്തിതോടെ കർഷകസമരത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇന്ത്യൻ സെലിബ്രിറ്റികൾ.
റിഹാന അടക്കമുള്ള ഹോളിവുഡ് താരങ്ങളുടെ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ചിലർ അനുകൂലിച്ചും മറ്റ് ചിലർ ഹോളിവുഡ് സെലിബ്രിറ്റികളുടെ ട്വീറ്റുകളെ പരിഹസിച്ചും ശാസിച്ചും രംഗത്തെത്തി. കർഷക സമരത്തിൻറെ തുടക്കം മുതൽ ബോളിവുഡിൽ നിന്നും പഞ്ചാബി ഗായകൻ ദിൽജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്കർ, സോനു സൂദ്, സോനം കപൂർ, താപ്സി പന്നു തുടങ്ങിയവർ മാത്രമാണ് സമരത്തെ പിന്തുണച്ച് രംഗത്തുവന്നത്. എന്തൊരു മനുഷ്യാവകാശ ധ്വംസനമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് മുൻ പോൺ താരം മിയ ഖലീഫ ട്വീറ്റ് ചെയ്‌തത്. റിഹാനയുടെ ട്വീറ്റിനെതിരെ നടി കങ്കണ റണൗട്ട് രംഗത്തെത്തിയിരുന്നു. 'ഇരിക്കൂ വിഡ്ഢീ, ഞങ്ങൾ, നിങ്ങൾ ഡമ്മികളെപ്പോലെ രാജ്യത്തെ വിൽക്കുന്നില്ല' എന്നായിരുന്നു റിഹാനയ്‌ക്ക് ട്വീറ്റിലൂടെ കങ്കണ നൽകിയ മറുപടി. രാജ്യാന്തര താരങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന് പിന്തുണ അറിയിച്ചും സച്ചിൻ ടെൻഡുൽക്കർ, അക്ഷയ്കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ് ഖേർ ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളായിരുന്നു രംഗത്ത് വന്നത്.