Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളികൾ എല്ലാ കാലത്തും സ്നേഹത്തോടെ ഓർക്കുന്ന പ്രതിഭയായിരുന്ന കൊച്ചിൻ ഹനീഫയുടെ പതിനൊന്നാം ചരമവാർഷികമാണ് ഇന്ന്. തിരക്കഥാകൃത്തായും സംവിധായകനായും നടനായുമൊക്കെ മലയാളസിനിമാലോകത്ത് നിറഞ്ഞു നിന്ന കലാകാരന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ നിന്ന് നാളിതുവരെ സിനിമാലോകം മുക്തമായിട്ടില്ലെന്ന് വേണം പറയാൻ. ഓർത്തിരിക്കാൻ ഒരു പിടി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. മമ്മൂട്ടിയും മോഹൻലാലുമടക്കം മലയാള സിനിമാ മേഖലയിലെ പ്രമുഖരെല്ലാം ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയേയും മാന്നാർ മത്തായിയിലെ എൽദോയേയും കിരീടത്തിലെ ഹൈദ്രോസിനെയും പുലിവാൽ കല്യാണത്തിലെ ധർമ്മേന്ദ്രയേയും സ്വപ്നക്കൂടിലെ ഫിലിപ്പോസിനെയും സിഐഡി മൂസയിലെ വിക്രമനെയും തിളക്കത്തിലെ ഭാസ്കരനുമെല്ലാം അദ്ദേഹം ജീവിച്ചഭിനയിച്ച ചിത്രങ്ങളാണ്. നടനേക്കാൾ നല്ല സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.
വാത്സല്യം, ആൺകിളിയുടെ താരാട്ട്, ഒരു സിന്ദൂര പൊട്ടിന്റെ ഓർമയ്ക്ക്, മൂന്നുമാസങ്ങൾക്ക് മുൻപ്, ഒരു സന്ദേശം കൂടി തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.ഇതിൽ ഏഴിലും മമ്മൂട്ടിയായിരുന്നു നായകൻ. മലയാളത്തിനു പുറമെ, ആറോളം ചിത്രങ്ങൾ തമിഴിലും ഹനീഫ സംവിധാനം ചെയ്തിരുന്നു. അടിമചങ്ങല, ആരംഭം, താളം തെറ്റിയ താരാട്ട്, സന്ദർഭം, ഇണക്കിളി, കടത്തനാടൻ അമ്പാടി എന്നിങ്ങനെ പതിനാറോളം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
30.82°C








