Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് സീരീസ് മിർസാപുരിന്റെ അണിയറ പ്രവർത്തകർക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ഉത്തർപ്രദേശിലെ മിർസാപുരിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് നൽകിയ പരാതിയിന്മേലാണ് സുപ്രീം കോടതിയുടെ നടപടി. മിർസാപൂരിനെ മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അണിയറ പ്രവർത്തകർക്കു പുറമേ ആമസോൺ പ്രൈമിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.ക്രൈം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന വെബ് സീരീസാണ് മിർസാപൂർ. കരൺ അനുഷ്മാൻ, ഗുർമീത് സിംഗ്, മിഹിർ ദേശായി എന്നിവരാണ് സംവിധായകൻ. മിർസാപുർ സീസൺ ആദ്യഭാഗം മികച്ച പ്രേക്ഷകപ്രീതി നേടിയതോടെയാണ് രണ്ടാംഭാഗവുമായി അണിയറപ്രവർത്തകരെത്തിയത്.പങ്കജ് ത്രിപാഠി, അലി ഫസൽ, ദിവ്യേന്ദു ശർമ്മ, ശ്വേത ത്രിപാഠി ശർമ്മ, രസിക ദുഗൽ, ഹർഷിത ഗൗർ, അമിത് സിയാൽ, അഞ്ജു ശർമ, ഷീബ ചദ്ദ, മനു റിഷി ചദ്ദ, രാജേഷ് തിലാങ് എന്നിവർ സീസൺ 2ൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Readers Comment

Add a Comment