Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലഹരി മരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിക്ക് ജാമ്യം. പ്രഥമദൃഷ്ടിയിൽ ചെറിയ അളവിൽ മാത്രമാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അതിനാൽ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എൻഡിപിഎസ് നിയമത്തിലെ 27-ാം വകുപ്പ് നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ജസ്റ്റിസ് രോഹിൻടൺ ഫാലി നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നടിക്ക് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ജാമ്യം തള്ളിയ കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് രാഗിണി സുപ്രീം കോടതിയെ സമീപിച്ചത്. സെപ്റ്റംബർ നാലിനാണ് ലഹരി ഇടപാട് കേസിൽ രാഗിണി അറസ്റ്റിലാകുന്നത്. കഴിഞ്ഞ 140 ദിവസമായി ഇവർ ജയിലിലാണ്. രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻറെ വാദം. 

 

 

 

Readers Comment

Add a Comment